ആലപ്പുഴ: പുളിങ്കുന്ന് പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രാമങ്കരി മാമ്പുഴക്കരി കോളനി നമ്പർ 26 ബിജുവിനെ (48) അറസ്റ്റ് ചെയ്തു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് മങ്കൊമ്പിലെ ബിജുവിന്റെ കടയിൽ നിന്നാണ് 500 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്. ഒരു പായ്ക്കറ്റ് ഹാൻസ് ഇയാൾ 50 രുപയ്ക്കാണ് വിറ്റിരുന്നത്.