 
വള്ളികുന്നം∙ പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പ്രളയവും മഴക്കെടുതിയും മൂലം ദുരിതമനുഭവിച്ച ക്ഷീര കർഷകർക്കും സംഘങ്ങൾക്കും തിരുവനന്തപുരം മേഖല ക്ഷീരോൽപാദക യൂണിയൻ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളെ കാലിത്തീറ്റക്കായി ആശ്രയിക്കുന്ന കേരളത്തിലെ ക്ഷീര മേഖല നേരിടുന്ന പ്രധാന പ്രശ്നം കാലിത്തീറ്റയുടെ വിലവർദ്ധനവാണ്. ഇതിന് പരിഹാരമായി ആവശ്യമായ കാലിത്തീറ്റ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വില കുറച്ച് നൽകാനുള്ള ശ്രമങ്ങൾ നടന്ന് വരികെയാണെന്നും മന്ത്രി പറഞ്ഞു. എം.എസ്.അരുൺകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡി.എസ്.കോണ്ട, ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ് കുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എൻ.ഭാസുരാംഗൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻപിള്ള, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആർ.രശ്മി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വിജയൻ, വള്ളികുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ.രവീന്ദ്രനാഥ്, ആർ.രാജി, തൃദീപ്കുമാർ, വള്ളികുന്നം ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ബി.ബാബു, ഡോ. ജി.ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.