ചേർത്തല: എസ്.ഡി.പി.ഐ അക്രമത്തിനിരയായവർക്ക് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം ഇന്ന് നടക്കും. കഴിഞ്ഞ ഫെബ്രുവരി 24ന് വയലാറിൽ എസ്.ഡി.പി.ഐ ആക്രമണത്തിൽ മരിച്ച ആർ.എസ്.എസ് നാഗംകുളങ്ങര ശാഖാ ഗഡനായക് നാലാം വാർഡ് തട്ടാപറമ്പിൽ നന്ദുകൃഷ്ണയ്ക്കും അക്രമത്തിൽ കൈക്ക് ഗുരുതര പരിക്കേ​റ്റ കടപ്പള്ളി കെ.എസ്. നന്ദുവിനുമാണ് സ്വയംസേവകരുടെ കൂട്ടായ്മയിൽ ഭവനമൊരുക്കിയത്. 730 സ്‌ക്വയർ ഫീ​റ്റ് വലിപ്പത്തിൽ സി​റ്റൗട്ട്, ഹാൾ, രണ്ട് ബെഡ്‌റൂം, അടുക്കള, വർക്ക് ഏരിയ, ബാത്ത് റൂം ഉൾപ്പെയെുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 11.50 നും 12.15 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് പാലു കാച്ചൽ. ആർ.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണൻ ഇരുവീടുകളുടേയും താക്കോൽ കൈമാറും.