photo
ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിൽനടത്തിയ പ്രതിഷേധ ദിനം യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ സഹകരണ ജീവനക്കാർ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിൽ പ്രതിഷേധ ദിനം യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി. ബാബു ഉദ്ഘാടനം ചെയ്തു.