ആലപ്പുഴ: കയർ കയറ്റുമതി വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാന്തി ഫ്‌ളോർ ഫർണിഷിംഗ് ഗ്രൂപ്പ് ഉടമ കല്യാണസുന്ദരത്തിന്റെ നിര്യാണത്തിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ അനുശോചിച്ചു. മികച്ച കയർ കയറ്റുമതി വ്യവസായികുള്ള പുരസ്‌കാരം നിരവധി തവണ തേടിയെത്തിയ കല്യാണ സുന്ദരം ആ രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ലെന്ന് അനുശോചന സന്ദേശത്തിൽ പറയുന്നു. കയർ ബോർഡ് അംഗമായും കല്യാണ സുന്ദരം കഴിവ് തെളിയിച്ചു . കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും മുൻകൈയെടുത്ത് പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും സത്യനേശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.