# തീരുമാനമാകാതെ ബീച്ച് ഫെസ്റ്റ്

ആലപ്പുഴ: ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് താത്കാലിക ഷെഡുകൾ നിർമ്മിച്ചുള്ള കച്ചവടങ്ങൾക്കും വഴിയോര കച്ചവടങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതോടെ ഈ വർഷം വിപുലമായി ചിറപ്പ് ആഘോഷിക്കാമെന്ന ആലപ്പുഴക്കാരുടെ ആഗ്രഹത്തിന് പൂട്ടുവീണു.

കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്ര ചടങ്ങുകളിൽ പരമാവധി 200 പേരെ ഉൾപ്പെടുത്തി ഉത്സവം നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ അലങ്കാര ഗോപുരങ്ങൾ നിർമ്മിക്കാൻ പാടില്ല. വഴിയോര കച്ചവട കേന്ദ്രങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള ചുമതല നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്സി. എൻജിനിയർ എന്നിവർക്കാണ്. ഈ മാസം 16 മുതൽ 26 വരെ മുല്ലയ്ക്കൽ, കിടങ്ങാം പറമ്പ് ക്ഷേത്ര പരിസരങ്ങളിലും കർശന പൊലീസ് നിരീക്ഷണമുണ്ടാകും.

വില്ലനായത് ഒമിക്രോൺ

1. കൊവിഡ് വ്യാപനമുള്ളതിനാൽ നിയന്ത്രണം തുടരും

2. തിരക്ക് രോഗവ്യാപനത്തിന് കാരണമാകും

3. ഒമിക്രോൺ ഭീഷണിയും നിലനിൽക്കുന്നു

3. വഴിയോര കച്ചവടങ്ങൾ അനുവദിക്കില്ല

4. ക്ഷേത്ര ചടങ്ങുകൾ കൊവിഡ് മാനദണ്ഡപ്രകാരം

ആനയെ എഴുന്നള്ളിക്കാം

നാട്ടാന പരിപാലന നിയമപ്രകാരം ഫോറസ്റ്ര് വകുപ്പിന്റെ അനുമതിയോടെ ആനകളെ ആചാരപരമായ ചടങ്ങുകൾക്ക് എഴുന്നള്ളിക്കാം.

ഡി.ടി.പി.സി സെക്രട്ടറിയുടെ

കസേര ഒഴിഞ്ഞുകിടക്കുന്നു

ടൂറിസം സീസണെത്തിയിട്ടും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ സെക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. ഇതോടെ പുതിയ പദ്ധതികളടക്കം സ്തംഭനാവസ്ഥയിലാണ്. നിലവിലുണ്ടായിരുന്ന സെക്രട്ടറി കഴിഞ്ഞമാസം സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ആളെ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. ബീച്ച് ഫെസ്റ്റിവലടക്കം മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമോയെന്ന് പോലും വ്യക്തതയില്ല. സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്ന തരത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് സെക്രട്ടറിയാണ്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടറർക്കാണ് ഡി.ടി.പി.സിയുടെ അധിക ചുമതല.

""

ബീച്ച് ഫെസ്റ്റ് സംബന്ധിച്ച് യാതൊരു ധാരണയുമായിട്ടില്ല. പുതിയ സെക്രട്ടറി ചാർജെടുത്തിട്ടില്ല.

ഡി.ടി.പി.സി ജീവനക്കാർ