കായംകുളം : കൃഷ്ണപുരം സേവാഭാരതിയുടെ നേതൃത്വത്തിൽ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ദേശത്തിനകം ഒന്നാം വാർഡിൽ നിർദ്ധന കുടുംബത്തിന് സുമനസുകളുടെ സഹായത്താൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു.

സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. ശ്രീജിത്ത് തറക്കല്ല് ഇട്ടു. വാർഡ് മെമ്പർമാരായ മഠത്തിൽ ബിജു, പാറയിൽ രാധാകൃഷ്ണൻ , ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് എസ്സ്.സതീഷ് , സേവാഭാരതി കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് ശക്തിനിലയം വിനോദ്, ജനറൽ സെക്രട്ടറി പാട്ടത്തിൽ സുധീഷ്, ട്രഷറർ കുഴിത്തറ രാജേന്ദ്രൻ,ഐടി കോഡിനേറ്റർ ശ്രീരാജ്, ജോയിൻ സെക്രട്ടറി അനിത, ആപത് സേവ കൺവീനർ അരുൺ ഭാനു, ഭവന നിർമ്മാണ കൺവീനർ അഭിലാഷ്, ജോയിൻ കൺവീനർമാരായ സുദേവൻ,അരുൺസാംബശിവൻ,സിന്ധു, രാധാകൃഷ്ണൻ,അനന്ദു, അലോക്ക്, സനൽ തുടങ്ങിയവർ പങ്കെടുത്തു.