
ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളുടെ പൊതുപരീക്ഷ 11, 12 തീയതികളിൽ നടക്കും. നാലാം തരം തുല്യതാ കോഴ്സിന്റെ പതിമൂന്നാം ബാച്ചിലെയും ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനാലാം ബാച്ചിലെയും പഠിതാക്കളുടെ പരീക്ഷയാണ് 12 കേന്ദ്രങ്ങളിലായി നടക്കുക.
ഏഴാം തരത്തിൽ 113 പേരും നാലാം തരത്തിൽ 103 പേരും പരീക്ഷയെഴുതും. നാലാം തരം തുല്യതാ പരീക്ഷയ്ക്ക് മൂന്ന് എഴുത്തുപരീക്ഷയും ഒരു വാചാ പരീക്ഷയുമാണുള്ളത്. രാവിലെ 10 മുതൽ ഉച്ചക്ക് 3.30 വരെയാണ് സമയം. ഏഴാം തരത്തിൽ ആറു വിഷയങ്ങളിൽ എഴുത്തു പരീക്ഷയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.