ആലപ്പുഴ: തുമ്പോളി പള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുന്നാൾ ആൾക്കൂട്ടം ഒഴിവാക്കി ആചാരപരമായ ചടങ്ങുകളോടെയേ നടത്താവൂ എന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന് നോർത്ത് പൊലീസ് പള്ളി വികാരിയും ഭരണസമിതിക്കും എതിരെ കേസെടുത്തു. തുരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പ്രദക്ഷണം കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കളക്ടർ ഉത്തരവ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രദക്ഷണത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത പശ്ചാത്തലത്തിലാണ് കേസെടുത്തത്.