wire

ആലപ്പുഴ: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ എഴുത്തുപരീക്ഷയും പ്രയോഗിക പരീക്ഷയും വിജയിച്ചവർക്കുള്ള പരിശീലനം 22ന് ഉച്ചയ്ക്ക് രണ്ട് മുതൽ കളക്ടറേറ്റിലെ സമ്പാദ്യഭവൻ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി. വിനോദ് അദ്ധ്യക്ഷനാകും. കെ.എസ്.ഇ.ബി ആലപ്പുഴ സർക്കിൾ (ഡിസ്ട്രിബ്യൂഷൻ) ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ.ആർ. ബിജു പങ്കെടുക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രാണ് വയർമാൻ ലൈസൻസ് നൽകുകയെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുക്കേണ്ടവരിൽ കൊവിഡ് ബാധിച്ചവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിൽ വിവരം അറിയിക്കണം. 0477-2252229, ഇ-മെയിൽ: eialappuzha@gmail.com.