bdn
പ്രതിമുഖം ചൂരല്ലാക്കൽ റോഡിന്റെ നിർമാണോദ്ഘാടനം രമേശ്‌ ചെന്നിത്തല എം എൽ എ നിർവഹിക്കുന്നു

ഹരിപ്പാട്: സി എം എൽ ആർ ആർ പി ഫണ്ട്‌ ഉപയോഗിച്ച് 3കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പ്രതിമുഖം ചൂരല്ലാക്കൽ റോഡിന്റെ നിർമാണോദ്ഘാടനം രമേശ്‌ ചെന്നിത്തല എം. എൽ. എ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ എം രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ശ്രീജകുമാരി, സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മഞ്ജു ഷാജി, വിനു ആർ നാഥ്, സുറുമി മോൾ, ശ്രീവിവേക്, എസ് കൃഷ്ണകുമാർ, കൗൺസിർമാരായ സജിനി സുരേന്ദ്രൻ, കെ കെ രാമകൃഷ്ണൻ, അനസ് നസീം, സന്തോഷ്‌, അസി എഞ്ചിനീയർ ദീപ എസ്,എം ആർ ഹരികുമാർ എന്നിവർ സംസാരിച്ചു.