ഹരിപ്പാട്: പാതിരംകുളങ്ങര ദേവി ക്ഷേത്രത്തിലെ എരിക്കാവ് കരക്കാരുടെ വകയായുള്ള എതിരേൽപ്പ് മഹോത്സവം നാളെ നടക്കും. ഇതിനോടനുബന്ധിച്ച് രാവിലെ ഒൻപതിന് ക്ഷേത്ര തന്ത്രി പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവക കലശാഭിഷേകം നടത്തും. വൈകിട്ട് 4. 30ന് ആൾ പിണ്ടി, താലപ്പൊലി വരവ്. 5ന് മുത്തപ്പൻ മലയിറക്കൽ കർമ്മം. 6.30ന് ദീപാരാധന. 7.30ന് എതിരേൽപ്പ് തുടർന്ന് കളമെഴുത്ത്പാട്ട്. 9ന് മുത്തപ്പൻ പുറപ്പാട്.