ambala

അമ്പലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വെളിംപറമ്പിൽ സിദ്ധാർത്ഥനാണ് (58) മരിച്ചത്. ബുധനാഴ്ച രാവിലെ 9 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വ്യാസാ ജംഗ്ഷന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: പ്രഭ. മക്കൾ: വൈശാഖ്, മാളു. മരുമക്കൾ: രേഷ്മ, രഞ്ജിത്ത്.