 
അമ്പലപ്പുഴ: എച്ച് .സലാം എം.എൽ.എയുടെ മെരിറ്റ് അവാർഡ് 'പൊൻതിളക്കം - 2021" അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും സ്കൂളുകളിലേക്ക് മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവയും നൽകി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം ഗീത ബാബു, സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ, പി.ടി.എ പ്രസിഡന്റ് ഷാജി ഗ്രാമദീപം, സ്കൂൾ എച്ച്.എം വി.ബി. ഷീജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. സവിത സ്വാഗതം പറഞ്ഞു.