 
അമ്പലപ്പുഴ: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന വിദ്യാമൃതം പദ്ധതിക്ക് അമ്പലപ്പുഴയിൽ തുടക്കമായി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയാണ് വിദ്യാമൃതം. നീർക്കുന്നം എച്ച്.ഐ എൽ പി സ്കൂളിലെ പ്രധാനാദ്ധ്യാപിക ഷംനക്കും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം ഷിനോയ്ക്കും ഫോൺ നൽകി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫാ. സേവ്യർ കുടിയാംശേരി, വാഹിദ് മാവുങ്കൽ, ഗ്രാമപഞ്ചായത്തംഗം ഷിനോയ്, അനിൽ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.