ഹരിപ്പാട്: ഹെലികോപ്ടർ അപകടത്തിൽ ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കൾക്ക് ബിജെപി ഹരിപ്പാട് തെക്കൻ മേഖല മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. പിത്തംമ്പിൽ ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ മുൻസിപ്പൽ കമ്മി​റ്റി പ്രസിഡന്റ് വിജയമോഹൻ പിള്ള, ജനറൽ സെക്രട്ടറി എസ് ബാലകൃഷ്ണൻ, കൗൺസിലർമാരായ സുഭാഷിണി, സന്തോഷ്, അംഗങ്ങളായ സജിമോൻ, സതീഷ് കുമാർ, മധു മുക്കത്ത്, ഹരിദാസൻ പിള്ള, സോമശേഖര പിള്ള, രമേശ്, ഷാർമിള, ഹരി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.