ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11,12 വാർഡുകൾ കേന്ദ്രീകരിച്ചുള്ള മേനാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്റി പി. പ്രസാദ് നിർവഹിക്കും. പാൽ സംഭരണ ഉദ്ഘാടനം എ.എം. ആരീഫ് എം.പിയും പാൽ വില്പന ഉദ്ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജിയും നിർവഹിക്കും. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അദ്ധ്യക്ഷയാകും. മിൽമ തിരുവനന്തപുരം മേഖലാ കൺവീനർ എൻ. ഭാസുരാംഗൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറും. എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസീസ്, ജയപ്രതാപൻ, വി.കെ. സാബു, സരിത ബിജു, സുപ്രിയ രാകേഷ് തുടങ്ങിയവർ സംസാരിക്കും. സംഘം പ്രസിഡന്റ് കെ.ജി. പ്രിയദർശനൻ സ്വാഗതവും പി.എസ്. സുരേഷ് കുമാർ നന്ദിയും പറയും.