photo

ചേർത്തല: കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ഒന്നാണ് നമ്മളിന്റെ ഒന്നാം വാർഷികാഘോഷം നടന്നു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സിനിമാതാരം ചേർത്തല ജയൻ നാട്ടുരുചി ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ ഫാ.തോമസ് പേരേപ്പാടൻ, പട്ടണക്കാട് ജോ. ബി.ഡി.ഒ എസ്. മധുസൂദനൻ എന്നിവർക്ക് നൽകി നിർവഹിച്ചു. കായിക ഉപകരണങ്ങളുടെ സമർപ്പണം മുൻ കായികാദ്ധ്യാപകൻ സിറിയക് കാവിൽ സ്‌കൂൾ ഹെഡ്മാസ്​റ്റർ ടി. സതീഷിന് നൽകി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. ബിജുമോൻ, ഒ.ബി. അനിൽകുമാർ, ജെസി യേശുദാസ്, സി.എം. മൈക്കിൾ, ജോമോൻ ജോയ് എന്നിവർ സംസാരിച്ചു.