 
മാന്നാർ: ലൈസൻസ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ മാന്നാർ യൂണിറ്റ് സമ്മേളനം മാന്നാർ പെൻഷൻ ഭവനിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി..വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വർഗീസ് ടി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് വി.സി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എഷ്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ കുമാരി ഐശ്വര്യ.വിയെ അനുമോദിച്ചു. ഗ്രാമപഞ്ചായത്തംഗം ശാന്തിനി.എസ് സംസാരിച്ചു.