sndp
കുമാരഷഷ്ഠി വൃതം

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349-ാം നമ്പർ ശാഖയിലെ ശിവഗിരീശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കുമാരഷഷ്ഠി വ്രതവും പഞ്ചാമൃത അഭിഷേക വഴിപാടും നടന്നു. ക്ഷേത്രം ശാന്തി അഭിലാഷ് ശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. പഞ്ചാമൃത അഭിഷേകം, കുടുംബപൂജ, ഷഷ്ഠിപൂജ, കുടുംബാർച്ചന, സുബ്രഹ്മണ്യപൂജ, കുങ്കുമാഭിഷേകം, ഇളനീരഭിഷേകം, പനിനീരഭിഷേകം എന്നിവയാണ് നടന്നത്. ഉപശാന്തിമാരായ സഞ്ജിത്ത് ശാന്തി, നന്ദു ശാന്തി, മിഥുൻ ശാന്തി എന്നിവർ പങ്കാളികളായി. ശാഖാ പ്രസിഡന്റ്‌ എം.ആർ. സജീവ്, വൈസ് പ്രസിഡന്റ്‌ പി.കെ. മണിയൻ, കമ്മിറ്റി അംഗങ്ങളായ എ.ആർ. ഗോപിദാസ്, എ.കെ. മോഹനൻ, സുഭദ്ര പുഷ്പാംഗദൻ തുടങ്ങിയവർ നേതൃത്വം നൽകി.