മാവേലിക്കര: വിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടേഷൻ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും അമിതമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ മാവേലിക്കര സബ് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിലെയും യൂണിഫോം വിതരണത്തിലേയും അപാകതകൾ പരിഹരിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ.മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എൻ.രവികൃഷ്ണൻ അദ്ധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം മിനി മാത്യു, സംസ്ഥാന കൗൺസിലർമാരായ ഷേർലി തോമസ്, അമ്പിളി എസ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ കൊയ്പള്ളികാരാഴ്മ, സംസ്ഥാന ഹയർ സെക്കണ്ടറി സെൽ ചെയർമാൻ വർഗീസ് പോത്തൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ.കൃഷ്ണകുമാർ, സബ് ജില്ലാ സെക്രട്ടറി വി.എൽ.ആന്റണി തുടങ്ങിയവർ സംസാരിച്ചു. എൻ. രവി കൃഷ്ണൻ (പ്രസിഡന്റ്) വി.എൽ.ആന്റണി (സെക്രട്ടറി), ആനി കോശി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.