മാവേലിക്കര: കാലപഴക്കത്താൽ ജലവിതരണ പൈപ്പുകൾ പൊട്ടി ശുദ്ധജല വിതരണം തടസപ്പെടുന്നത് നിത്യസംഭവമായ മാവേലിക്കരയിലെ കാലപഴക്കം ചെന്ന പൈപ്പുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് ആവശ്യപ്പെട്ടു. 60 വർഷത്തോളം പഴക്കമുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയട്ട് വർഷങ്ങളായി. മൂന്നാലു വർഷങ്ങൾക്ക് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ് ഇതി​നായി​ സ്വകാര്യവസ്തുവിൽ ഇറക്കിയ പൈപ്പുകൾ ഇതുവരെയും സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. റോഡ് നവീകരണത്തിന് മുന്നോടിയായി പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡ് വീണ്ടും വെട്ടിപൊളിക്കേണ്ട ദുരവസ്ഥയുണ്ടാകുമെന്നും അനിവർഗീസ് പറഞ്ഞു.