ആലപ്പുഴ: ജ്യോതിഷ - താന്ത്രിക വേദി ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി ജ്യോതിഷ ചർച്ചയും ജ്യോതിഷ ​- താന്ത്രിക പ്രതിഭാ പുരസ്കാര വിതരണവും ഇന്ന് നടക്കും. രാവിലെ 10ന് ചടയൻമുറി ഹാളിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വേദി ചെയർമാൻ കെ. സാബു വാസുദേവ് ജ്യോത്സ്യൻ അദ്ധ്യക്ഷനാക്കും. ദൈവജ്ഞ ശ്രേഷ്ഠ പുരസ്കാരം ചേർത്തല ഒളതല ഒ.വി. പൊന്നപ്പൻ ജ്യോത്സ്യർക്കും താന്ത്രിക ശ്രേഷ്ഠാ പുരസ്കാരം അമ്പലപ്പുഴ പുതുമന ഇല്ലത്തെ പി.ഇ. മധുസൂദനൻ നമ്പൂതിരിക്കും എം.എൽ.എ നൽകും. വിവാഹപ്പൊരുത്തവും ഗ്രഹസാമ്യവും എന്ന വിഷയത്തിൽ ജ്യോതിഷ ചർച്ചാ സംഗമത്തിൽ വി.സി. വാസുദേവൻ പിള്ള, ടി. ശിവൻകുട്ടി ജ്യോത്സ്യർ, ഡി. സുബ്രഹ്മണ്യ പിള്ള വൈക്കം, ശ്രേയസ്.എസ്. നമ്പൂതിരി ഹരിപ്പാട്, കെ. ശശിധരൻ ജ്യോത്സ്യൻ എന്നിവർ പങ്കെടുക്കും.