
അമ്പലപ്പുഴ: സ്കൂൾ ഉച്ചഭക്ഷണത്തുക 8 രൂപയിൽ നിന്ന് 25 രൂപയാക്കുക, മുട്ട, പാൽ എന്നിവ പ്രത്യേക പാക്കേജാക്കുക, കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കെ.പി.പി.എച്ച്.എ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ റോസിന് ഉപജില്ലാ കമ്മിറ്റി പ്രസിഡന്റ് ബേബി ലത നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണപൈ, സെക്രട്ടറി അനിത, അംഗങ്ങളായ പി. ശ്രീലത, തോമസ്, മേഴ്സി എന്നിവർ പങ്കെടുത്തു.