
അമ്പലപ്പുഴ: മണ്ഡലത്തിലെ റോഡ് പരിപാലന കാലയളവ് പ്രദർശിപ്പിക്കുന്ന (ഡി.എൽ.പി) ബോർഡ് സ്ഥാപിക്കൽ ആരംഭിച്ചു. പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കാനുള്ള ബോർഡ് അമ്പലപ്പുഴ ക്ഷേത്രത്തിന് തെക്കേ നടയിലാണ് സ്ഥാപിച്ചത്. ഡി.എൽ പീരീഡിലുള്ള പ്രവൃത്തി, കരാറുകാരൻ, കരാറുകാരന്റെ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ എന്നിവയാണ് ബോർഡിൽ പ്രദർശിപ്പിക്കുക. റോഡ് പരിപാലന കാലാവധിയും നിർമ്മാണ ചുമതല വഹിക്കുന്ന എൻജിനിയറുടെ ഫോൺ നമ്പറും ടോൾ ഫ്രീ നമ്പറും ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എച്ച്. സലാം എം.എൽ.എ ബോർഡ് അനാച്ഛാദനം ചെയ്തു.