ph

കായംകുളം: ദേവികുളങ്ങര പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പശുക്കുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ചിത്രലേഖ അദ്ധ്യക്ഷയായി. വാർഡ് മെമ്പർമാരായ പ്രസാദ്, സ്വാമിനാഥൻ, പ്രശാന്ത്, രജനിബിജു, ലീന, മിനിമോഹൻ,
ലീനരാജു, ശ്രീലത എന്നിവർ സംസാരിച്ചു. പദ്ധതിയിൽ 70 പശുക്കുട്ടികളെ വിതരണം ചെയ്യും.