ambala

അമ്പലപ്പുഴ: നേഴ്സുമാരുടെ റിസ്ക് അലവൻസും ലീവ് സറണ്ടറും പുനഃസ്ഥാപിക്കണമെന്ന് കേരള ഗവ. നേഴ്സസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എച്ച്.ബി.എ, സി.സി.എ, സർവീസ് വെയിറ്റേജ്, ഡി.എ കുടിശിക, പേ -റിവിഷൻ അരിയർ എന്നിവ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നീർക്കുന്നം എൻ.എസ്.എസ് ഹാളിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി. മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ്, ജില്ലാ സെക്രട്ടറി ആർ. രാധിക,​ ഗ്രാമ പഞ്ചായത്തംഗങ്ങളായ യു.എം. കബീർ, എൻ. ഷിനോയ്, യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ഇ.ജി. ഷീബ, ഷീല അനുരൂപ്, ജില്ലാ വൈസ് പ്രസിഡന്റ് അനുപോൾ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. അമ്പിളി, യൂണിയൻ യൂണിറ്റ് സെക്രട്ടറി അനസ് യാസിൻ, ട്രഷറർ ആർ. സുജിത, കെ.കെ.മേരി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ജോസ്മി ജോർജിനെയും സെക്രട്ടറിയായി കെ.കെ. മേരിയെയും തിരഞ്ഞെടുത്തു.