
ആലപ്പുഴ: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 മുതൽ ജനുവരി 5 വരെ ശിവഗിരി തീർത്ഥാടനം നടത്താൻ തീരുമാനിച്ചു. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും പാദയത്രകൾ നടത്തും. ശിവഗിരിയിൽ നൽകിവരുന്ന അന്നദാനത്തിന് ജില്ലയിൽ നിന്ന് സമാഹരിക്കുന്ന 101 ചാക്ക് അരിയും മറ്റ് വിഭവങ്ങളും 19ന് ശിവഗിരിയിലെത്തിക്കും. സന്നദ്ധ സേവന പ്രവർത്തകർ 25ന് ശിവഗിരിയിലെത്തും. സഭ ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ മാവേലിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ആർ. രമണൻ, ജോ. സെക്രട്ടറി ഡി. ഭാർഗവൻ, ട്രഷറർ സരോജിനി കൃഷ്ണൻ, സി.സി അംഗങ്ങളായ ചന്ദ്രൻ, സതീശൻ അത്തിക്കാട്, എം.ഡി. സലിം എന്നിവർ സംസാരിച്ചു.