rvsmhss

ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യാവകാശ ദിനാചരണം മനുഷ്യാവകാശ സാമൂഹിക നീതിഫാറം താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മനുഷ്യാവകാശ സംരക്ഷണ ക്ലാസും പ്രതിജ്ഞയും നടന്നു. ചടങ്ങിൽ മെഹർഖാനെ വിദ്യാർത്ഥികൾ ആദരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജി. ജയശ്രീ അദ്ധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിമൽ കൈതയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി കിരൺ അരവിന്ദ്, വോളണ്ടിയർ ലീഡർമാരായ നന്ദു, ഗോപിക, കിഷോർ, അക്ഷയ് സുരേഷ്‌, ആര്യ ലക്ഷ്മി, പവിത്ര ജാനകി, അതുൽ വിനയ് തുടങ്ങിയവർ സംസാരിച്ചു.