ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുത്തറ അദ്ധ്യക്ഷനാകും. കാർഷിക പ്രദർശനത്തിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിക്കും.