ആലപ്പുഴ: ചേർത്തല നഗരസഭയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.