ആലപ്പുഴ: പാർലമെന്റ് അംഗം, നിയമസഭാംഗം, ജനതാ പാർട്ടി, ജനതാദൾ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ച പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പി. വിശ്വംഭരന്റെ ആറാം ചരമ വാർഷിക ദിനാചരണം ജനതാദൾ (എസ്) ന്റെ വിവിധ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു. ആലപ്പുഴയിൽ നടന്ന അനുസ്മരണത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് പഠന കേന്ദ്രം ജില്ലാ കമ്മിറ്റി നടത്തിയ പി. വിശ്വംഭരൻ അനുസ്മരണത്തിൽ ജില്ലാ പ്രസിഡന്റ് സി.ജി. രാജീവ് അദ്ധ്യക്ഷനായി. അഡ്വ. ബിജിലി ജോസഫ്, പ്രൊഫ. കല്ലേലി കൃഷ്ണൻ കുട്ടി നായർ, ജേക്കബ് ഉമ്മൻ, ജോസഫ് പാട്രിക് എന്നിവർ സംസാരിച്ചു.