ചാരുംമൂട്: കണ്ണനാകുഴി സർവീസ് സഹകരണ ബാങ്ക് അതിർത്തിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കാഷ് അവാർഡ് വിതരണവും ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് ഹാളിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് പി. മുരളീധരൻ നായർ അദ്ധ്യക്ഷനാകും.