
ആലപ്പുഴ: ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മറ്റ് ധീരജവാന്മാർ എന്നിവരുടെ അന്ത്യകർമ്മങ്ങൾ നടക്കുന്ന സമയത്ത് അവരുടെ ദേഹവിയോഗത്തിൽ ആലപ്പുഴ നഗരസഭ ആദരാഞ്ജലികൾ അർപ്പിച്ചു. നഗരസഭാ അങ്കണത്തിൽ 'ധീര ജവാന്മാർക്ക് ചെമ്പനീർപ്പൂക്കൾ ' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യാരാജ് ദീപ സമർപ്പണം നടത്തി. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു തോമസ്, എ. ഷാനവാസ്, കക്ഷിനേതാക്കളായ ഡി.പി. മധു, സലിം മുല്ലാത്ത്, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ്, ജീവനക്കാരുടെ പ്രതിനിധികളായ സിക്സ്റ്റസ് പ്രിൻസ്, ഗിരീഷ് എന്നിവർ ദീപം തെളിച്ചു. കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു.