ambala

അമ്പലപ്പുഴ: കത്തോലിക്ക സഭയുടെ കീഴിൽ ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിസൺ മിനിസ്ട്രി ഒഫ് ഇന്ത്യയുടെ അവാർഡിന് പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അർഹനായി. തടവറ ജീവിതത്തിന് ശേഷം മാനസാന്തരം വന്നവരുടെ ഉന്നമനത്തിനായാണ് സംഘടന പ്രവർത്തിക്കുന്നത്.

നാൽപ്പതാം റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രിസൺ മിനിസ്ട്രി ചെയർമാൻ ബിഷപ്പ് ആൽബിൻ.ഡി. സുൽവയിൽ നിന്ന് ബ്രദർ മാത്യു ആൽബിൻ അവാർഡ് ഏറ്റുവാങ്ങി. സംഘടനാ കോ ഓർഡിനേറ്റർ ഫാ. ഫ്രാൻസിസ് കൊടിയൻ, ഫാ. വർഗീസ് കരിപ്പേരി, സിസ്റ്റർ ക്ലാര, സിസ്റ്റർ ഡെൽഫി തുടങ്ങിയവർ പങ്കെടുത്തു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ബ്രദർ മാത്യു ആൽബിന് പുന്നപ്ര പൗരാവലി വരവേൽപ്പ് നൽകി. ശാന്തിഭവൻ അങ്കണത്തിൽ നടന്ന യോഗം പൊതുപ്രവർത്തകൻ മൈക്കിൾ.പി. ജോൺ ഉദ്ഘാടനം ചെയ്തു. പി.എ. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. കൈനകരി അപ്പച്ചൻ, അജിത്ത് അമ്പലപ്പുഴ, മധു പുന്നപ്ര,​ ജോൺസൺ എന്നിവർ സംസാരിച്ചു.