ആലപ്പുഴ: സംസ്ഥാനത്തെ കടക്കെണിലാക്കുന്ന കെ-റെയിൽ പദ്ധതി ജനതാല്പര്യം മുൻനിറുത്തി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. 65,000 കോടി രൂപ പലിശയ്ക്ക് കടമെടുത്ത് തുടങ്ങുന്ന പദ്ധതി വൻ അഴിമതി ലക്ഷ്യമിട്ടാണെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചയ്തു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു, അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എം. മുരളി, അഡ്വ. ഡി. സുഗതൻ, അഡ്വ. കോശി.എം.കോശി, അഡ്വ. ജോൺസൺ ഏബ്രഹാം, നേതാക്കളായ അഡ്വ. സി.കെ. ഷാജി മോഹൻ, അഡ്വ. കെ.ആർ. മുരളീധരൻ, അഡ്വ. പി.എസ്. ബാബുരാജ്, എം.കെ. വിജയൻ, തോമസ് ജോസഫ്, സിരി സത്യദേവൻ, ജി.സഞ്ജീവ് ഭട്ട്, ടി. സുബ്രമണ്യദാസ്, ബിന്ദു ബൈജു, മനോജ്.സി.ശേഖർ, റീഗോ രാജു എന്നിവർ സംസാരിച്ചു.