ambala

അമ്പലപ്പുഴ : വൈദ്യുതി പോസ്റ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി .പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തിന് വടക്കുഭാഗത്താണ് ഇന്നലെ വൈകിട്ട് 4 മണിയോടെ തീപിടിച്ചത് .വൈദ്യുതി കമ്പികൾ തമ്മിൽ ഉരസിയതോടെ വൻ ശബ്ദത്തോടെ തീ ആളിപടർന്നതിനെ തുടർന്ന് സമീപത്തെ വൃക്ഷങ്ങളിലേയ്ക്കും തീ പടർന്നു .ഇതോടെ പരിഭ്രാന്തരായ നാട്ടുകൾ വെള്ളം ഒഴിച്ച് തീ അണയ്ക്കുവാൻ ശ്രമിക്കുകയും തകഴി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു .തുടർന്ന് തകഴിയിൽ നിന്ന് എ.എസ്.ഒ എസ്.സുരേഷിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു .