
ഹരിപ്പാട്: ചേപ്പാട് എ 1207-ാം നമ്പർ സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണച്ച പതിനൊന്ന് സ്ഥാനാർത്ഥികളും വിജയിച്ചു. 2016ൽ സ്ഥാപിതമായ സൊസൈറ്റിയുടെ രണ്ടാമത് ഭരണസമിതി തിരഞ്ഞെടുപ്പാണ് നടന്നത്.
ഇടതുപക്ഷ പിന്തുണയോടെ ഒൻപതുപേരുമാണ് മത്സരിച്ചത്. രണ്ട് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിജയത്തിന് പിന്നിലെന്ന് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഗിരിഷ് കുമാർ പറഞ്ഞു.