ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 182-ാമത് പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് ഇന്നും നാളെയുമായി യൂണിയൻ ഹാളിൽ നടക്കും. ഗൈനക്കോളജിസ്റ്റ് ഡോ.ഷൈലമ്മ ശ്രീദേവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ മുഖ്യ പ്രഭാഷണവും നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളും യൂണിയൻ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന ക്ലാസ് യോഗം കൗൺസിലർ പി.ടി.മന്മഥൻ നയിക്കും. അനൂപ് വൈക്കം, ഡോ.ശരത് ചന്ദ്രൻ,ഡോ.ഗ്രേസ് ലാൽ തുടങ്ങിയവർ രണ്ട് ദിവസങ്ങളിലായി ക്ളാസ് നയിക്കും. 12ന് വൈകിട്ട് സമാനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും ക്ളാസിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി വി.എൻ. ബാബു അറിയിച്ചു.