ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ 'പൊതു ഇടം-എന്റേതും" എന്ന സന്ദേശവുമായി വനിതകളെയും കുട്ടികളെയും അണിനിരത്തി രാത്രികാല നടത്തം സംഘടിപ്പിക്കുന്നു. മാർച്ച് 8വരെയാണ് പരിപാടി. ജില്ലാതല നടത്തം കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച് നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗൺഹാളിന് എതിർവശത്തുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ സമാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, എൻ.ജി.ഒ പ്രതിനിധികൾ,​ സെന്റ് ജോസഫ് കോളേജിലെ അദ്ധ്യാപകർ,​ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.