shahnas

ആലപ്പുഴ: ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹോദരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മണ്ണഞ്ചേരി കുപ്പേഴത്ത് പുത്തൻപുരയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താഴത്തങ്ങാടി പള്ളിപ്പറമ്പ് വീട്ടിൽ ഷെരീഫ് മുംതാസ് ദമ്പതികളുടെ മകൻ ഷിഫ്‌നാസ് (22) ആണ് മരിച്ചത്.ഷിഫ്‌നാസിന്റെ സഹോദരൻ ഷഹനാസ് (19) മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലപ്പുഴ തിരുമല പോഞ്ഞിക്കര സോഫിയ ഭവനത്തിൽ കലേഷന്റെ മകൻ യദു (21), കാട്ടൂർ ആറാട്ടുകുളങ്ങര തോമസിന്റെ മകൻ മെൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. വെൽഡിങ് ജോലിക്കാരനായ ഷിഫ്‌നാസ് സഹോദരനുമായി പുന്നപ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ബൈപ്പാസ് മേൽപ്പാലത്തിൽ കളർകോടിന് സമീപം ഇരുബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിഫ്‌നാസ് മരിച്ചു. മറ്റൊരു സഹോദരൻ: ബാദുഷ.