മാവേലിക്കര: കണ്ടിയൂർ മഹാദേവർ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് സോപാന സംഗീതം, 10നും 10.30നും മധ്യേ നെടുമ്പള്ളിൽ തരണനെല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരി പ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്. 10.30ന് ക്ഷേത്ര കലാപരിപാടികൾ എം.എസ്.അ രുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.രാജു അദ്ധ്യക്ഷനാകും. 7ന് നങ്ങ്യാർക്കൂത്ത്, 8ന് ശാസ്ത്രീയ നൃത്തം.

12ന് രാവിലെ 6ന് മഹാഗണപതി ഹോമം, 9ന് മൃത്യുഞ്ജയഹോമം, 10.30ന് നവകം, 6ന് സോപാനസംഗീതം, 7ന് കഥകളി രു ഗ്മിണി സ്വയംവരം. 13ന് 7ന് കഥകളി നളചരിതം നാലാംദിവസം, കിരാതം. 14ന് 8.30ന് ശ്രീഭൂതബലി, 9ന് സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതിയംഗം മാവേലിക്കര ആർ.ബാലചന്ദ്രൻ അധ്യക്ഷനാവും. ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ പ്രഭാഷണം നടത്തും. 11ന് സർപ്പക്കാവിൽ വാർഷികപൂജ, 11.30ന് കളമെഴുത്തും പാടും. 12ന് നാരായണീയ പാരായണം, 5.30ന് കാഴ്ചശ്രീബലി, 7.30ന് ന്യത്തഅരങ്ങേറ്റം. 15ന് 7ന് മൃത്യുഞ്ജയഹോമം, 8ന് മ്യൂസിക്കൽ ബാൻഡ് ഷോ. 16ന് 7.30ന് ശ്രീബലി, 9ന് ഗജരാജൻ മലയാലപ്പുഴ രാജനു സ്വീകരണം, 11ന് ഓട്ടൻതുള്ളൽ, 12ന് ഉത്സവബലി ദർശനം, 5ന് ഭജൻസ്, 7ന് ഋഷഭവാ ഹനമെഴുന്നള്ളത്ത്.

17ന് 10ന് ചമയപ്രദർശനം, 11ന് ഓട്ടൻ തുള്ളൽ, 12.30ന് ഉത്സവബലി ദർശനം, 4.30ന് ലളിതസഹസ്രനാമജപം, 9ന് നാടൻപാട്ട്. 18ന് 6.30നു ഗജരത്നം ഈരാറ്റുപേട്ട അയ്യപ്പനു സ്വീകരണം, 10.30ന് ആനയൂട്ട്, 11ന് ഓട്ടൻതുള്ളൽ, 12ന് നാമസങ്കീർത്തന ജപലഹരി, 12.30ന് ഉത്സവബലി ദർശനം, 2ന് പാഠകം, 5.30ന് വേലകളി, 9ന് നൃത്തസംഗീതനാടകം. 19ന് 8ന് ശ്രീഭൂതബലി, നവകം, 5.30ന് വേലകളി, 10ന് ഗാനമേള, 12ന് പള്ളിവേട്ടവരവ്. 20ന് 6.30ന് ആർദ്രാദർശനം, 10.30ന് തിരുവാതിരകളി, 12.30ന് തിരുവാതിരക്കഞ്ഞി, 4ന് ആറാട്ടെഴുന്നള്ളിപ്പ്, 6.30ന് സംഗീതസദസ്, 10.30ന് ആറാട്ട് വരവ്, തുടർന്നു കൊടിയിറക്ക്. 21ന് 9ന് ആറാട്ടുകളഭം. ഉത്സവ ചടങ്ങുകൾ കോവിഡ് മാനദ ണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് സെക്രട്ടറി കെ.ശിവശങ്കർ അറിയിച്ചു.