തുറവൂർ: തുറവൂർ സൗത്ത് സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20, 2020-21 അദ്ധ്യയന വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0478 - 2562327.