ആലപ്പുഴ: അരൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ ചൊല്ലി ഡി.സി.സി നേതൃയോഗത്തിൽ രൂക്ഷമായ വിമർശനം വാഗ്വാദത്തിലെത്തി. ഇന്നലെ നടന്ന ഡി.സി.സി നേതൃയോഗത്തിലായിരുന്നു ചേരിതിരിഞ്ഞുള്ള വിമർശനവും വാക്കേറ്റവും ഉണ്ടായത്. ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നാം തീയതി പോലും പ്രദേശത്ത് ചുമതലക്കാരെ നൽകിയില്ലെന്നും മതിയായ തിരഞ്ഞെടുപ്പ് ഫണ്ട് എത്തിച്ച് വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിലുള്ള വീഴ്ചയാണ് ദയനീയ പരാജയത്തിന് കാരണമെന്ന വിമർശനം കെ.പി.സി.സിയുടെ ജില്ലയിലെ ചുമതലയുള്ള പ്രതാവർമ്മ തമ്പാന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നേതാക്കൾ രൂക്ഷമായ ഭാഷയിൽ ഉന്നയിച്ചു. തുടർന്ന് വാഗ്വാദവും രൂക്ഷക്ഷമായതോടെ ചില നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.