 
കളങ്ങര: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റു 12 പേർക്കും കളങ്ങര പുതുക്കരി യുഗതാര ഗ്രന്ഥശാല ആൻഡ് വായനശാല അക്ഷരസേനയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
അനുശോചന യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ടി.എൻ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ഹോണററി ക്യാപ്ടൻ കെ.പി. പങ്കജൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം.ആർ. അജികുമാർ, വൈസ് പ്രസിഡന്റ് ടി.പി. സജീവ്, ജോ. സെക്രട്ടറി സന്ധ്യാ ബിജു, അക്ഷരസേനാ പ്രതിനിധി ശ്രീരാഗ് സജീവ് എന്നിവർ സംസാരിച്ചു.