sndp
പ്രതിഷേധ യോഗം യൂണിയൻ ജോയിന്റ് കൺവീനർ ഏ ജി സുഭാഷ് ഉദ്ഘാടനം ചെയ്യ്തു.

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം തലവടി പുതുപ്പറമ്പ് 11-ാം നമ്പർ ശാഖാ സെക്രട്ടറിയെയും കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗത്തെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യോഗവും പ്രകടനവും നടത്തി. കഴിഞ്ഞ ദിവസം ശാഖയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത ചിലർ ക്ഷേത്ര പരിസരത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത ശാഖാ സെക്രട്ടറിയെയും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗത്തെയും മർദ്ദിക്കുകയായിരുന്നു.
ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ ജോ. കൺവീനർ എ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രജിത്ത് ഒട്ടിയാറ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്രബാബു,ശാഖാ സെക്രട്ടറി മനോജ്, യൂണിയൻ യൂത്ത് മൂവമെന്റെ് കൺവീനർ വികാസ്.വി. ദേവൻ, നീരേറ്റുപുറം പത്താം നമ്പർ ശാഖാ സെക്രട്ടറി അജീഷ്, പ്രസിഡന്റ് പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.