a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ മറ്റം തെക്ക് കരയുടെ കുംഭഭരണി കെട്ടുകാഴ്ചയായ ഹനുമാൻ സ്വാമി, പാഞ്ചാലി ദേവി എന്നിവയുടെ നിർമ്മാണത്തിനായി പുതുതായി നിർമ്മിക്കുന്ന ടവറിന്റെ ശിലാസ്ഥാപനം വഴിപാട് സമർപ്പിക്കുന്ന മറ്റം തെക്ക് പാഞ്ചജന്യം ശിവപ്രസാദ് നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ജി. മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജി. സുനിൽ കുമാർ, സെക്രട്ടറി ഡി. ശങ്കരനാരായണ പിള്ള, ജോ. സെക്രട്ടറി ആർ. ഉണ്ണിക്കൃഷ്ണപിള്ള, ട്രഷറർ കെ. വിജയകുമാർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി മനോജ് കുമാർ, കൺവെൻഷൻ എക്സി. അംഗം ആർ. രാജേഷ് കുമാർ, കെ. പ്രശാന്ത് കുമാർ, എ. രാജേഷ്, ഡി. ശിവശങ്കരപ്പിള്ള, കൃഷ്ണൻ നായർ, വനിതാ സമാജം പ്രസിഡന്റ് ഗീതാകുമാരി, സെക്രട്ടറി പദ്മജ, കരനാഥന്മാർ, കരയോഗം അംഗങ്ങൾ, പൗർണമി സംഘം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.