മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗാദേവീ ക്ഷേത്രത്തിലെ ഒൻപതാമത് ഭാഗവത സപ്താഹയജ്ഞം 13 മുതൽ 19 വരെ നടക്കും. പള്ളിക്കൽ അപ്പുക്കുട്ടൻ യജ്ഞാചാര്യനും ഭഗവത് വാസുദേവ് യജ്ഞഹോതാവും പള്ളിക്കൽ അപ്പുക്കുട്ടൻ, പൊന്നേഴ ഗോപിനാഥ് എന്നിവർ യജ്ഞപൗരാണികരുമായിരിക്കും.
12ന് വൈകിട്ട് 6.30ന് സ്വാമി സുഖാകാശ സരസ്വതി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7ന് പ്രവീൺ ശർമ്മ ആത്മീയപ്രഭാഷണം നടത്തും.13 മുതൽ 19 വരെ നിത്യവും രാവിലെ 5.30ന് ഗണപതിഹോമം, 6ന് വിഷ്ണുസഹസ്രനാമം, 7.30ന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 7.30ന് പ്രഭാഷണം.13ന് രാവിലെ 6.30ന് ആചാര്യവരണം, ഗ്രന്ഥപൂജ, വൈകിട്ട് 8ന് ദുർഗാ പുരസ്‌കാരം ഭാഗവത സപ്താഹയജ്ഞാചാര്യൻ പൊന്നേഴ ഗോപിനാഥിന് ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ സമർപ്പിക്കും. 14ന് വൈകിട്ട് 8ന് ഭജന.15ന് രാവിലെ10ന് വിശേഷാൽപൂജ ശ്രീകൃഷ്ണാവതാരം. 16ന് വൈകിട്ട് 5ന് വിദ്യരാജഗോപാല മന്ത്രാർച്ചന. 17ന് രാവിലെ 9ന് രുക്മിണീസ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 18ന് രാവിലെ10ന് മൃത്യുഞ്ജഞയഹോമം, വൈകിട്ട് 5.30ന് ശനീശ്വരപൂജ. സമാപനദിവസമായ19ന് രാവിലെ 9.45ന് മൃത്യുഞ്ജയാർച്ചന,10ന് ദുർഗാ സാന്ത്വനനിധി ചികിത്സാസഹായ വിതരണം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. വൈകിട്ട് 3.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, വൈകിട്ട് 6.30ന് ദീപാരാധന, ആകാശ കാഴ്ച എന്നിവ നടക്കുമെന്ന് ക്ഷേത്ര കാര്യദർശി അഡ്വ. കെ. വേണുഗോപാൽ, ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ, സപ്താഹ കമ്മിറ്റി ചെയർമാൻ കെ.പി. നാരായണക്കുറുപ്പ്, കൺവീനർ സി.ഒ. വിശ്വനാഥൻ എന്നിവർ അറിയിച്ചു.