മാവേലിക്കര: വോയ്സ് ഓഫ് അറന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റിന്റെ 62 മത് പ്രവർത്തനമായി ഇറവങ്കര അഞ്ചുമൂലംപറമ്പ് അമ്പിളിക്ക് കിഡ്നിമാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സസഹായം നൽകി. ചികിത്സാ സഹായ വിതരണം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പിളി ചികിത്സാ സഹായസമിതി കമ്മിറ്റി ചെയർമാൻകൂടിയായ എം.എസ്.അരുൺകുമാർ എം.എൽ.എയ്ക്ക് വി.ഒ.എ ട്രസ്റ്റ് അംഗം റെജി കെ സാമുവേൽ 80,000 രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ വി.ഒ.എ ട്രസ്റ്റ് അംഗം കെ.കെ. വിശ്വംഭരൻ അധ്യക്ഷനായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ബീന വിശ്വകുമാർ, സുമേഷ് റ്റി, കെ.സുജാത, സജി പുത്തൻവിള, ചികിൽസ സഹായസമിതി അംഗം വൈ.രമേശ് എന്നിവർ സംസാരിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരായ നിബു ഡാനിയേൽ, രാധാകൃഷ്ണൻ, രശ്മി രമേശ്, വാസന്തി പ്രദീപ്, റെജി മാത്യു, സുധീഷ് സുധാകരൻ, ജിജോ ജോർജ്, ബിജു നീലാംബരി, സന്തോഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രാജേഷ് രവീന്ദ്രൻ സ്വാഗതവും ചന്ദ്രിക കുമാരി നന്ദിയും പറഞ്ഞു.