
അമ്പലപ്പുഴ: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് അനധികൃത മദ്യവും 50 ലിറ്ററോളം സ്പിരിറ്റും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് അമ്പലപ്പുഴ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. പായ്ക്കിംഗ് മെഷിനും പിടിച്ചെടുത്തു. വ്യാജമദ്യം നിർമ്മിച്ച് ബോക്സുകളിൽ നിറച്ച നിലയിലായിരുന്നു. 12 കുപ്പികൾ വീതം നിറച്ച 43 ബോക്സുകളും, 8000 ഒഴിഞ്ഞ കുപ്പികളും അടപ്പും പൊലീസ് പിടിച്ചെടുത്തു. വീട്ടുടമസ്ഥർ ഇൻഡോറിലാണ്. നോട്ടക്കാരൻ മാത്രമാണ് നാട്ടിലുള്ളത്.